ദുബായ്

ദുബായ് വിമാനത്താവളത്തിൽ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരൻ പാകിസ്ഥാൻ പൗരന് 10 വർഷം തടവ് ശിക്ഷ വിധിച്ചു

ദുബായ് വിമാനത്താവളത്തിൽ ഒരു കിലോയിലധികം ഹെറോയിനുമായി 21 കാരൻ പാക്കിസ്ഥാനി പിടിയിൽ. ലഗേജുകളിൽ ഗ്രീൻ ടീ ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചത്. ഇയാൾക്ക് പത്ത് വർഷം തടവും 50,000 ദിർഹം പിഴയും ചുമത്തുമെന്ന് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വിധിച്ചു. ജയിൽ ശിക്ഷയ്ക്കു ശേഷം പിഴ ഈടാക്കിയ ശേഷം ഇയാളെ നാടുകടത്തും.

പ്രതിയുടെ ലഗേജ് അസാധാരണമായ അളവ് കാരണം സംശയാസ്പദമായി കാണപ്പെട്ടു. ഇയാളെ തടഞ്ഞു നിർത്തി ബാഗുകൾ പരിശോധിച്ചു. അതിൽ ഗ്രീൻടീ ബാഗുകളിലാക്കി മയക്കുമരുന്ന് കണ്ടെത്തിയതായി ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടർ പറഞ്ഞു. തുടർന്ന് ഇയാളെ ദുബായ് പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലേക്ക് റഫർ ചെയ്തു.

error: Content is protected !!