ദുബായ്

ലയൺസ് സോക്കർ 2020- സീസൺ 1″ – അല്ഹുദ പുതിയവളപ്പ് ജേതാക്കൾ

ലയൺസ് മുട്ടം യു എ ഇ ചാപ്റ്റർ ദുബൈ ഖിസൈസിലുള്ള ടാർഗറ്റ് ഫുടബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച “ലയൺസ് സോക്കർ 2020- സീസൺ 1” ഫുടബോൾ ടൂർണമെന്റിൽ
പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ( 3-2 നു) കൊക്കാഷ് ഇന്ത്യ കോഴിബസാറിനെ പരാജയപ്പെടുത്തി
അൽഹുദ പുതിയവളപ്പ് ജേതാക്കളായി.

ടൂർണ്ണമെന്റിലെ മൂന്നും നാലും സ്ഥാനക്കാരെ ടോസിലൂടെ നിർണ്ണയിച്ചപ്പോൾ AK47 യുഎ ഇ മൂന്നും FC കൈരളി കാനങ്ങാട് നാലും സ്ഥാനം കരസ്ഥമാക്കി. FC റൈഡേഴ്‌സ് തെക്കുമ്പാട് Fair Play അവാർഡ് കരസ്ഥമാക്കി.

മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ടൂർണ്ണമെന്റ് വളണ്ടിയർ മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ലയൺസ് യുഎഇ ടീമിന്റെ ഒഫീഷ്യൽ സ്പോൺസർ കൂടിയായ ഒൺലി ഫ്രഷ് വെജിറ്റബ്ൾസ് & ഫ്രൂട്സ് ട്രേഡിംഗ് സ്പോൺസർ ചെയ്ത ചാമ്പ്യന്മാർക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും യുഎഇ മുട്ടം മുസ്ലിം ജമാഅത് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റ് ശ്രീ.പുന്നക്കൻ മുഹമ്മദാലിയും ലയൺസ് യുഎഇ യുടെ മുഖ്യ രക്ഷാധികാരിയായ ശ്രീ.പുന്നക്കൻ ബീരാനും കൂടി നൽകി.

1st റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് പ്രൈസും ട്രോഫിയും ഈസ്‌കോ ട്രേഡിംഗ് (ദുബൈ) യും 2nd റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് പ്രൈസും ട്രോഫിയും ലാസ് വാഗാസ് വെർച്യുൽ ചാലഞ്ച് ജിമ്മും 3rd റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് പ്രൈസും ട്രോഫിയും Mr. ഹസ്സ സാലിം അൽമാരിയും സ്പോൺസർ ചെയ്തു.

ടൂർണമെന്റിന്റെ മികച്ച പ്ലെയർ ആയി കോകഷിന്റെ അഷലും മികച്ച ഗോൾ കീപ്പർ ആയി ഹബീബിനെയും മികച്ച ഡിഫൻഡർ ആയി നജീബിനെയും (2 പേരും അല്ഹുദാ ) തിരഞ്ഞെടുത്തു..

ലയൺസ് യുഎഇ പ്രസിഡന്റ് ആബിദ് എം.കെ യുടെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടി ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസറായ
ഒൺലി ഫ്രഷ് വെജിറ്റബിൾ & ഫ്രൂട്ട്സ് ട്രേഡിങ്ങ് എം.ഡി ശ്രീ. കെ. പി.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നസീബ്.കെ സ്വാഗതവും ഇർഷാദ് നന്ദിയും രേഖപ്പെടുത്തി..

ശ്രീ. കെ. പി. ശിവകുമാർ (ഒൺലി ഫ്രഷ്), ശ്രീ. സലാം പാപ്പിനിശ്ശേരി, ശ്രീ. സലാഹുദ്ധീൻ. വി. പി (ഈസ്‌കോ ട്രേഡിങ്ങ്), ശ്രീ. പുന്നക്കൻ മുഹമ്മദലി, ശ്രീ. പുന്നക്കൻ ബീരാൻ, ശ്രീ. ആസാദ്‌ അബൂബക്കർ തുടങ്ങിയവരെ മൊമെന്റോ നൽകി ആദരിച്ചു.

നസീബ് മുട്ടം.ശ്രീ.അബ്ബാസ് ഹാജി, ശ്രീ. മുബശ്ശിർ മുട്ടം, ശ്രീ. കെ. ടി. പി ഇബ്രാഹിം, ശ്രീ.ഫാറൂഖ്.കെ. വി, ഉമ്മർ നാലകത്ത്, നാസർ, നിസാം എം , റജാഹ്, ഇബ്രൂ തളിപറമ്പ്, തുടങ്ങിയവർ നേതൃത്വം നൽകി.

ടൂര്ണമെന്റിനെ ഒരു വൻ വിജയമാക്കുവാൻ നമ്മോട് ആത്മാർത്ഥമായി സഹകരിച്ച മുഴുവൻ ക്ലബ്ബ്കൾക്കും കായിക പ്രേമികൾക്കും പ്രവർത്തകർക്കും ഹൃദയത്തിൽ ചാലിച്ച നന്ദി..

 

error: Content is protected !!