fbpx
Uncategorized

ലുലുവിന്റെ ‘വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി : മാറ്റ് കൂട്ടാനായി നാളെ സിനിമ താരം റീനു മാത്യൂസ് അതിഥിയായി എത്തും

ദുബായ് : വമ്പിച്ച വിലക്കുറവിൽ എൺപതിലേറെ രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കുന്ന ലുലുവിന്റെ ‘വേൾഡ് ഫുഡ് ഫെസ്റ്റ് ’ ചർച്ചയാകുന്നു . ദുബായ്, അബുദാബി എന്നീ എമിറേറ്റുകളെ കേന്ദ്രീകരിച്ച് ഇന്ന് (ഫെബ്രുവരി 19 ) തുടങ്ങിയ ഈ ഭക്ഷ്യമേള കാണാനും ആസ്വദിക്കാനും ആയിരകണക്കിന് ആളുകളാണ് എത്താൻ പോകുന്നത് .

ഖുസൈസിലെ സ്റ്റേഡിയം മെട്രോയുടെ സമീപമുള്ള ലുലു ഹൈപ്പർ മാർക്കറ്റിന്റെ നാളെ (ഫെബ്രുവരി 20 വ്യാഴം ) വൈകീട്ട് 6 .30 ന് നടക്കുന്ന ‘വേൾഡ് ഫുഡ് ഫെസ്റ്റ്’ ഔദ്യോഗിക ഉത്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി ചലച്ചിത്ര നടി റീനു മാത്യൂസ് എത്തുന്നതായിരിക്കും. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഇത് പോലെ ഒന്നിപ്പിക്കുന്ന പരിപാടിയുടെ ഭാഗമാകാൻ കഴിയുന്നതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് റീനു മാത്യൂസ് ദുബായ് വാർത്തയോട് പറഞ്ഞു .
ഉത്ഘാടന ചടങ്ങിനോടൊപ്പം തന്നെ ദുബായ് വാർത്തയുടെ സ്പെഷ്യൽ ലൈവ് ഡീലും നടക്കുന്നതായിരിക്കും

error: Content is protected !!