ദുബായ്

ജോലിസ്ഥലത്തു നിന്നും ലക്ഷങ്ങൾ വിലവരുന്ന വാച്ചുകൾ മോഷ്ടിച്ച് നിസ്സാരവിലയ്ക്ക് മറിച്ചുവിറ്റ ഇന്ത്യൻ പ്രവാസി ദുബായ് പോലീസിന്റെ പിടിയിലായി

83 ലക്ഷം ദിർഹം വിലവരുന്ന വിലയേറിയ വാച്ചുകൾ മോഷ്ടിച്ച് നിസ്സാരവിലയ്ക്ക് മറിച്ചുവിറ്റ പ്രവാസിയെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. ജോലി ചെയ്തിരുന്ന ജൂവലറിയിൽനിന്നാണ് ഇന്ത്യക്കാരനായ ശുചീകരണ ജീവനക്കാരൻ മോഷണം നടത്തിയത്. വാച്ചുകൾ വാങ്ങിയ രണ്ട് പാകിസ്താനികളെ പിടികൂടിയിട്ടില്ലെങ്കിലും പ്രതിപട്ടികയിൽ ചേർത്ത് വിചാരണ ചെയ്യും. നയിഫ് പോലീസ് സ്റ്റേഷനിൽ ജനുവരി ആറിനാണ് സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്നത്. മോഷ്ടിച്ച  വാച്ചുകളിൽ രണ്ടര ലക്ഷം ദിർഹം വിലയുള്ള ഒരു വാച്ചും 2,70,000 ദിർഹം വിലയുള്ള മറ്റൊരു വാച്ചും പതിനായിരം ദിർഹത്തിനാണ് ഇയാൾ പാകിസ്താനികൾക്ക് നൽകിയത്. പാകിസ്താനികളാണ് യഥാർഥ കവർച്ചക്കാരെന്നും തന്നെ ഉപയോഗിച്ച് അവർ മോഷണം നടത്തി കുറഞ്ഞ വിലയിൽ അവ സ്വന്തമാക്കുകയായിരുന്നു എന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയത്..

error: Content is protected !!