അബൂദാബി ദുബായ്

ഈ വർഷത്തെ അറബ് ഹോപ്പ് മേക്കർ പുരസ്കാരത്തിന് യു.എ.ഇ. പൗരനായ അഹമദ് അൽ ഫലാസി അർഹനായി.

ലോകത്തിന്റെ കണ്ണീർ തുടയ്ക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മാതൃക സൃഷ്ടിക്കാനും ശ്രമിക്കുന്നവർക്കായി ദുബായ് ഭരണാധികാരി ഏർപ്പെടുത്തിയ ഈ വർഷത്തെ അറബ് ഹോപ്പ് മേക്കർ പുരസ്കാരത്തിന് യു.എ.ഇ. പൗരനായ അഹമദ് അൽ ഫലാസി അർഹനായി.  വ്യാഴാഴ്ച രാത്രി ദുബായ് കൊക്കക്കോള അരീനയിൽ നടന്ന പ്രൗഢമായി ചടങ്ങിൽവെച്ചായിരുന്നു അവാർഡ് നിർണയവും സമർപ്പണവും നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. 2017-ൽ സ്ഥാപിതമായ അറബ് ഹോപ്പ് മേക്കർ പുരസ്കാരം നേടുന്ന ആദ്യ യു.എ.ഇ. പൗരനാണ് അഹമദ് അൽ ഫലാസി. പത്ത് ലക്ഷം ദിർഹമാണ് പുരസ്കാരം അവസാന റൗണ്ടിൽ എത്തിയ മറ്റ് നാല് പേർക്കും പത്ത് ലക്ഷം ദിർഹം വീതം സമ്മാനമായി നൽകി.

error: Content is protected !!