fbpx
Uncategorized

ഗൾഫ് സ്റ്റോറീസിൻറെ ഇരുനൂറാമത്തെ എപ്പിസോഡ് സ്പെഷ്യൽ ലക്കി കോണ്ടെസ്റ്റ് വിജയികളെ തെരെഞ്ഞെടുത്തു

ദുബായ് വാർത്തയുടെ ന്യൂസ് പ്രഗ്രമായ ഗൾഫ് സ്‌റ്റോറീസിന്റെ ഇരുനൂറാമത്തെ എപ്പിസോഡ് സ്പെഷ്യലായി നടത്തിയ ലക്കി കോണ്ടെസ്റ്റ് വിജയികളെ തെരെഞ്ഞെടുത്തു . മലപ്പുറം ജില്ലക്കാരിയും ദെയ്‌റ നിവാസിയുമായ ഷിഫാ ഷാനവാസ് കല്യാൺ ജൂവല്ലേഴ്‌സ് നൽകിയ ഒരു പവൻ സ്വർണം സ്വന്തമാക്കി . ജോലി സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ നാട്ടിൽ പോകാൻ ഒരുങ്ങവേയാണ് ഈ സന്തോഷ വാർത്ത വന്നതെന്ന് ഷിഫ ദുബായ് വാർത്തയോട് പറഞ്ഞു . എയർ അറേബ്യയുടെ റിട്ടേൺ ടിക്കറ്റ്സ് ഷദാ നസീർ , ഷിബു പോവൂർ എന്നിവർക്ക് ലഭിച്ചു . ആർ.കെ പ്‌ളസസ് ആൻഡ് ഫുഡ്സിൻറെ ഗിഫ്റ്റ് ഹാംപർ സുധാ സുരേഷ് , എസ്.കെ.സുനിൽ കുമാർ ,ജോബിഷ് മാളിയേക്കൽ , സുരേഷ് കുമാർ ,സകീർ അത്താണിക്കൽ എന്നിവർ നേടി . ഇ.സി.എച് നൽകുന്ന ലൂയി വിട്ടോണ് ബെൽറ്റ് എ.എസ് . സലീമിന് ലഭിച്ചു .മൊണ്ട് ബ്ലാൻ പെർഫ്യൂം സെറ്റ് ലഭിച്ചത് ഹസ്ന ഷെറിനാണ് . ഹൈഫാമോൾ ,രഞ്ജി നാഥ് എന്നിവർക്ക് മലബാർ മഖാന്റെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു .രണ്ടായിരത്തിൽ പരം ആളുകളാണ് ഇരുന്നൂറാം എപ്പിസോഡ് ഷെയർ ചെയ്തത് . ഓഡിറ്റിംഗ് സ്ഥാപനമായ BMS ൻറെ മാനേജിങ് പാർട്ണർ ശ്രീ ഷഹന്ഷാ കെ.പി യാണ് വിജയികളെ തെരെഞ്ഞെടുത്തത് .

error: Content is protected !!