ഇന്ത്യ കേരളം

പ്രിയതമയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനൊടുവിൽ സ്വയം പൊള്ളലേറ്റു മരിച്ച അനിൽ നൈനാന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും

ഭാര്യയെ ഫ്ലാറ്റിലെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ പൊള്ളലേറ്റു മരിച്ച ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാന്റെ (32)എംബാമിങ് ഇന്ന് വൈകിട്ട് നാലിന് സോനാപൂർ മെഡിക്കൽ സെന്ററിൽ നടക്കും. രാത്രി തന്നെ മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകും. സംസ്കാരം നാളെ 12 ചെങ്ങന്നൂർ പുത്തൻകാവ് മതിലകം മാർത്തോമ്മാ ദേവാലയത്തിൽ നടത്തും.

ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽപ്പെട്ട പ്രിയതമയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനൊടുവിൽ സ്വയം കത്തിയമരുകയായിരുന്നു ചെങ്ങന്നൂർ സ്വദേശി അനിൽ നൈനാൻ.ഉമുൽ ഖുവൈനിലുണ്ടായ അപകടത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി അനിലിനെ അബുദാബി മഫ്‌റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യയേയും ഏക മകനെയും തനിച്ചാക്കി അനിൽ നൈനാൻ യാത്രയായി.

പൊള്ളലേറ്റ നീനു സുഖംപ്രാപിച്ചു വരുന്നു. ഏക മകൻ ഏതൻ മറ്റൊരു മുറിയിലായിരുന്നതിനാൽ തീപിടിത്തത്തിൽ  നിന്ന് രക്ഷപ്പെട്ടിരുന്നു.

error: Content is protected !!