fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഡൽഹിയിൽ വർഗീയ കലാപം തുടരുന്നു ; സൈന്യം വരണമെന്ന് കെജ്‍രിവാള്‍, മരിച്ചവരുടെ എണ്ണം 20 ആയി .

ഡൽഹിയിൽ കലാപം തുടരുന്നു. കലാപത്തിൽ മരിച്ചവരുടെ 20 ആയി .

190 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഡൽഹിയിലെ നാല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡൽഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. കലാപത്തെ തുടർന്ന് അടച്ച മെട്രൊ സ്റ്റേഷനുകൾ തുറന്നു.

ദില്ലിയിലേത് ആശങ്കാജനകമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കലാപം തുടരുന്ന പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

error: Content is protected !!