Uncategorized അന്തർദേശീയം

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 യുഎസ് ഡോളര്‍ നൽകിക്കൊണ്ട് ഹോങ്കോങ്

കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങ് പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 യുഎസ് ഡോളര്‍(92,000 രൂപ)വീതം നല്‍കുന്നു.

ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാര്‍ക്കും പണം ലഭിക്കും.  രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളര്‍ച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കൊറോണ വ്യാപിച്ചതോടെ തകര്‍ച്ചയിലായ ഹോട്ടല്‍, ട്രാവല്‍ തുടങ്ങിയ മേഖലകള്‍ക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു.നഗരത്തില്‍ 81 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

error: Content is protected !!