fbpx
Info ഇന്ത്യ

ജനനസര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; എം.പി അസംഖാനും ഭാര്യയും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ എം.പി അസംഖാനെയും ഭാര്യ തന്‍സീന്‍ ഫാത്തിമയേയും മകന്‍ അബ്ദുള്ള അസമിനേയും മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.. ജനനസര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലാണ് രാംപൂര്‍ കോടതിയുടെ നടപടി.
ഉത്തര്‍പ്രദേശ് ഇവരെ പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യപിച്ചിരുന്നു . കോടതി തങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ അംഗീകരിക്കുന്നില്ലെന്ന് അസംഖാന്‍ പറഞ്ഞു.

നേരത്തെ കേസില്‍ ഇരുവരും ഹാജരാകണമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കിയിട്ടും മൂവരും ഹാജരായിരുന്നില്ല. ജാമ്യമില്ലാ കുറ്റമാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

error: Content is protected !!