അബൂദാബി കേരളം ചുറ്റുവട്ടം ദുബായ് ഷാർജ സോഷ്യൽ മീഡിയ വൈറൽ

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു , ദേവനന്ദക്ക് ബലപ്രയോഗം ഏറ്റതിന്റെയൊന്നും ലക്ഷണമില്ലെന്ന് .

ഇന്നലെ രാവിലെ കൊല്ലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ 6 വയസ്സുകാരിയുടെ ( deva nanda) മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ കണ്ടെടുത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് കൊണ്ടുപോയി നടത്തിയ പോസ്റ്മോർട്ടത്തിൽ , കുട്ടിക്ക് ദേഹോപദ്രവമോ ബലപ്രയോഗമോ ഏറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് വ്യക്തമായി.
കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു. അണിഞ്ഞിരുന്ന ഷാൾ ആറ്റിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ദുരൂഹതയില്ലാത്ത അപകടം എന്ന നിലയിലാണ് അന്വേഷണ വിവരം മുന്നോട്ട് നീങ്ങുന്നത്.
error: Content is protected !!