fbpx
അന്തർദേശീയം അബൂദാബി ആരോഗ്യം

കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 45 ആയി.

കുവൈത്തില്‍  കോവിഡ് -19  വൈറസ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് അണ്ടര്‍സെക്രെട്ടറി ബുതൈന അല്‍ മുദഫ്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ചു രാജ്യത്ത് 45 പേര്‍ക്ക് കോവിഡ് 19 കൊറോണ വൈറസ് രോഗ ബാധ സ്ഥിതീകരിച്ചതായും അവര്‍ വ്യക്തമാക്കി.

ഇതുവരെ രോഗ ബാധ കണ്ടെത്തിയ 45 പേരും ഇറാനില്‍ നിന്നെത്തിയവരാണ്. രോഗ ബാധ കണ്ടെത്തിയ എല്ലാപേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ചികില്‍സിക്കുന്നത്  എന്നും  അണ്ടര്‍സെക്രെട്ടറി ബുതൈന അറിയിച്ചു.

error: Content is protected !!