fbpx
Uncategorized

അക്രമികളിൽ നിന്നും 80 പേരെ രക്ഷപ്പെടുത്തി മൊഹീന്ദര്‍ സിങും മകനും

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗോകുല്‍പുരിയെ കലാപകാരികള്‍ വളഞ്ഞപ്പോള്‍ മുസ്‌ലിം കുടുംബങ്ങളെ ഇരുചക്രവാഹനത്തില്‍ കയറ്റി മാറ്റി പാര്‍പ്പിക്കുകയായിരുന്നു മൊഹീന്ദര്‍ സിങും മകനും. 20 തവണയോളമാണ് ഇരുവരും ഗോകുല്‍പുരിയിലെ മുസ്‌ലിം കുടുംബങ്ങളെ രക്ഷിക്കാനായി ബുള്ളറ്റിലും സ്‌കൂട്ടറിലും പാഞ്ഞെത്തിയത്. അക്രമം ഭയന്ന് പലരും സഹായിക്കാന്‍ മടിച്ച് നിന്നപ്പോള്‍ ഈ അച്ഛനും മകനും ചേര്‍ന്ന് രക്ഷിച്ചത് 80ല്‍ അധികം പേരെയാണ്.
”ജയ്ശ്രീറാം വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുമാണ് കലാപകാരികള്‍ എത്തിയത്. ഇവര്‍ ഗോകുല്‍പുരി വളഞ്ഞപ്പോള്‍ പരിഭ്രാന്തരായ മുസ്‌ലിം സഹോദരന്മാര്‍ സമീപത്തെ പള്ളിക്ക് സമീപം തടിച്ചു കൂടുകയായിരുന്നു. പെട്ടെന്ന് ഗോകുല്‍പുരിയില്‍ നിന്ന് രക്ഷപ്പെടണമെന്ന തീരുമാനം എടുത്തതും ഇവിടെ നിന്നായിരുന്നു”.

മൊഹീന്ദര്‍ സിങ് പറഞ്ഞു.

error: Content is protected !!