Uncategorized

കലാപത്തിനിടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തല്ലിച്ചതച്ച യുവാവ് മരിച്ചു

ന്യുഡൽഹി : ദേശീയ ഗാനം ചൊല്ലാന്‍ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് തല്ലിച്ചതച്ച യുവാക്കളില്‍ ഒരാള്‍ മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഫൈസാന്‍ ആണ് മരിച്ചത്. നാല് യുവാക്കളെ ദേശീയ ഗാനം ചൊല്ലാന്‍ ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.എന്തിനാണ് ആസാദി വിളിക്കുന്നതെന്നും നിങ്ങള്‍ക്ക് ആസാദി വേണോ എന്നും പൊലീസുകാര്‍ യുവാക്കള്‍ക്കുനേരെ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദത്തിനൊടുവില്‍ നിലത്തുവീണുകിടക്കുന്ന യുവാക്കളോടാണ് പൊലീസ് ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്നും പൊലീസ് മര്‍ദ്ദനം തുടരുന്നതായും വീഡിയോയില്‍ കാണാം. ലാത്തി ഉപയോഗിച്ച് യുവാക്കളുടെ മുഖത്ത് കുത്തുകയും ബൂട്ടിട്ട് നാഭിയില്‍ തൊഴിക്കുകയും ചെയ്യുന്നുണ്ട്.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ പിന്നീട് പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

error: Content is protected !!