fbpx
അബൂദാബി

കൊറോണ വൈറസ് വ്യാപനം ; യു എ ഇയിൽ സ്കൂൾ ഒത്തുചേരലുകളും യാത്രകളും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദുബായ്: കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ സ്കൂൾ യാത്രകളും പ്രവർത്തനങ്ങളും പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അബുദാബിയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ നടന്ന മാധ്യമസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മദി ഈ നീക്കം പ്രഖ്യാപിച്ചത്.

ഫീൽഡ് ട്രിപ്പുകൾ, വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒത്തുചേരലുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഇന്ന് രാവിലെ സർക്കുലർ ഇറക്കി.

error: Content is protected !!