fbpx
അബൂദാബി അൽഐൻ

അൽ ഐനിൽ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.

അൽ ഐനിൽ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്‍നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന്‍ (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍ ഐനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അബുദാബി മുസഫയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് മൂവരും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍  ഇടിച്ചുകയറുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാംകുമാര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

error: Content is protected !!