fbpx
ഇന്ത്യ ദുബായ്

എ.ആർ.റഹ്മാന്റെ നേതൃത്വത്തിൽ എക്സ്പോ വേദിയിൽ റെക്കോർഡിങ് സ്റ്റുഡിയോ

ഇന്ത്യയുടെ അഭിമാനമായ എ.ആർ.റഹ്മാന്റെ നേതൃത്വത്തിൽ എക്സ്പോ അരങ്ങിൽ റെക്കോർഡിങ് സ്റ്റുഡിയോ. അദ്ദേഹം പരിശീലിപ്പിക്കുന്ന ഫിർദൌസ് (സ്വർഗം) വനിതാ ഓർക്കസ്ട്ര ഇവിടെ അരങ്ങേറ്റം നടത്തും.എക്സ്പോയ്ക്കു ശേഷവും റിക്കോർഡിങ് സ്റ്റുഡിയോ നിലനിർത്തും. റഹ്മാന്റെ പേരിലാകും സ്റ്റുഡിയോ അറിയപ്പെടുക സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളുടെ പൂർണ ചുമതല എ.ആർ.റഹ്മാനായിരിക്കും.
ഉദ്ഘാടന ഗാനം ചിട്ടപ്പെടുത്തുന്നതും ഇദ്ദേഹമാണ്. ദുബായിയെ സംഗീതത്തിന്റെയും റെക്കോർഡിങ്ങിന്റെയും രാജ്യാന്തര േകന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോർഡിങ് സ്റ്റുഡിയോ. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിലെ 50 ഗായികമാരാകും സംഗീതസംഘത്തിലുണ്ടാകുക. റഹ്മാന്റെ പരിശീലനത്തിൽ ലോകത്തെ ഏറ്റവും മികച്ച ട്രൂപ്പ് ആക്കാനും ലക്ഷ്യമിടുന്നു. അറബ് മേഖലയുടെ സംഗീതപാരമ്പര്യത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയ രാജ്യമാണ് യുഎഇ.

error: Content is protected !!