fbpx
അബൂദാബി

കോവിഡ്-19 മുൻകരുതൽ ; അബുദാബിയിൽ നടക്കാനിരിക്കുന്ന പ്രധാന കായിക പരിപാടികൾ റദ്ദാക്കി.

കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി യു.എ.ഇയിൽ ഒട്ടുമിക്ക പരിപാടികൾക്കും അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അസുഖബാധിതരുടെ എണ്ണം യു.എ.ഇയിൽ പൊതുവേ കുറവാണെങ്കിലും കൂടുതൽ പേരിലേക്ക് പകരാതിരിക്കുകയാണ് ലക്ഷ്യം. ഊർജിതമായ ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്‌കരണത്തിനും അധികൃതർ വലിയ പ്രാധാന്യമാണ് നൽകുന്നത്. രാജ്യത്തിന് അകത്തും പുറത്തും വിദ്യാർഥികൾ ഒത്തുകൂടുന്ന ലിയ പരിപാടികൾ തത്‌കാലം വേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികൾക്ക് പ്രതിരോധശേഷി കുറവായതിനാൽ അസുഖങ്ങൾ വരാൻ സാധ്യതയേറെയാണ്. അതുകൊണ്ട് നഴ്‌സറികൾ രണ്ടാഴ്ച അടച്ചിടണമെന്നും നിർദേശമുണ്ട്.

അബുദാബിയിൽ നടക്കാനിരിക്കുന്ന പ്രധാന കായിക പരിപാടികൾ റദ്ദാക്കി. 2020 ഐ.ടി.യു. വേൾഡ് ട്രയാത്‌ലൺ, അബുദാബി പാരാട്രയാത്‌ലൺ വേൾഡ് കപ്പ്, അബുദാബി മിക്‌സഡ് റിലേ എന്നീ കായിക പരിപാടികളാണ് ഉപേക്ഷിച്ചത്. കരുതൽ നടപടിയെന്നോണം ഇന്റർനാഷണൽ ട്രയാത്‌ലൺ യൂണിയനും  അബുദാബി സ്‌പോർട്‌സ് കൗൺസിലും ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. മാർച്ച് അഞ്ച് മുതൽ ഏഴുവരെ യാസ് ഐലൻഡിൽ നടത്താനിരുന്ന ഈ മത്സരങ്ങൾ മാർച്ച് അവസാനമോ, ഏപ്രിലിലോ നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. യാത്രാവിലക്കേർപ്പെടുത്തുകയും വിമാന സർവീസുകൾ റദ്ദ് ചെയ്യുകയും ചെയ്ത രാജ്യങ്ങളിൽ നിന്നടക്കമുള്ളവർ മത്സരങ്ങൾക്കെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. മൂവായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന കായിക പരിപാടിയാണിത്..

error: Content is protected !!