fbpx
ഇന്ത്യ

നിര്‍ഭയ കേസ്: വധശിക്ഷ നാളെ ഇല്ല;  മരണവാറന്റിന് സ്റ്റേ

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ദല്‍ഹി പാട്യാല ഹൗസ് വിചാരണ കോടതിയാണ് പ്രതികള്‍ക്കെതിരായുള്ള മരണവാറന്റ് സ്റ്റേ ചെയ്തത്. ഇതോടെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാകില്ല.

 

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത രാഷ്ട്രപതിയ്ക്ക് ദയാഹർജി സമര്‍പ്പിച്ചതാണ് കോടതി മരണവാറന്റ് സ്റ്റേ ചെയ്യാന്‍ ഇടയാക്കിയത്. ദയാഹർജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണ് പവന്‍ഗുപ്ത കോടതിയെ സമീപിച്ചത്.

 

error: Content is protected !!