അന്തർദേശീയം

പടർന്ന് പിടിച്ച് കൊറോണ വൈറസ് 60 രാജ്യങ്ങളില്‍

കോവിഡ്-19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി.
രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു.ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ഇന്തോനേഷ്യയിലും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ്.

error: Content is protected !!