fbpx
ദുബായ്

വാഹനങ്ങൾ സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് നീക്കം

സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാത്ത ഡ്രൈവർമാരെ പിടികൂടാൻ സ്മാർട് സംവിധാനം. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുന്നതിനാൽ കർശന നടപടികൾ. സ്വീകരിക്കാനാണു പൊലീസ് നീക്കം. ക്രോസിങ്ങുകളിൽ വാഹനങ്ങൾ.നിർത്തണമെന്ന സൂചന നൽകി ഉപകരണത്തിൽ ചുവന്ന ലൈറ്റ് തെളിയും.
കാൽനടയാത്രക്കാരുടെ ചലനങ്ങൾ കണ്ടെത്തുന്ന സെൻസറുകൾ ഇതിലുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷയുറപ്പാക്കി ഡ്രൈവർമാർക്ക് യഥാസമയം. സൂചന നൽകും. നിർത്തിയില്ലെങ്കിൽ വാഹനത്തിന്റെ ചിത്രമടക്കമുള്ള വിവരങ്ങൾ തത്സമയം ട്രാഫിക് പൊലീസ് ആസ്ഥാനത്തെത്തും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട് ഉപകരണമാണിതെന്നു ദുബായ്.പൊലീസ് ട്രാഫിക് ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

error: Content is protected !!