അബൂദാബി ദുബായ്

ഗ്രീൻ വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദുബായ് വാർത്തക്കും പുരസ്കാരം

അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ യായ ഗ്രീൻ വോയ്സ് അബുദാബിയുടെ ഈ വർഷ ത്തെ സ്നേഹ പുരം പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു. ഗ്രീൻ വോയ്സ് ‘മാധ്യമശ്രീ’ പുരസ്കാരം ഏഷ്യാ നെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശ ത്തിനും ‘ഹരിതാക്ഷര’ പുരസ്കാരം പ്രമുഖ കവി ആലങ്കോട് ലീലാ കൃഷണനും സമ്മാനിക്കും.

കഴിഞ്ഞ പതിനഞ്ചു വർഷ മായി കാരുണ്യ പ്രവർത്തന മേഖല യിൽ നിറ സാന്നിദ്ധ്യമായ ഗ്രീൻ വോയ്സ്, പതിനാറാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘എജ്യു എക്സലന്‍സ് അവാര്‍ഡ്’ മലപ്പുറം വളാഞ്ചേരിയില്‍ വെച്ച് നടത്തും. ലുലു ഇന്റർനാഷണൽ ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. കേരളത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാവന കളെ മുന്‍ നിറുത്തിയാണ് ഗ്രീൻ വോയ്സ് പുരസ്കാരങ്ങൾ നൽകി വരുന്നത്.

പ്രവാസ ലോകത്തെ മാധ്യമ രംഗത്തെ പുരസ്കാരങ്ങൾ :

പ്രിന്റ് മീഡിയ : ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (ഖലീജ് ടൈംസ്)
ടെലിവിഷൻ : സനീഷ് നമ്പ്യാർ ( മാതൃഭൂമി ന്യൂസ്)
റേഡിയോ : ബിന്ദു രാജൻ ( പ്രവാസി ഭാരതി)
ഓൺലൈൻ : നിസ്സാർ സെയ്ദ് (ദുബായ് വാർത്ത)

തങ്ങളുടെ മേഖലകളിലെ ലക്ഷ്യബോധമാർന്ന പ്രവർത്തനം വഴി പ്രവാസികളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത് എന്ന് ഗ്രീൻ വോയിസ് പുരസ്കാര സമിതി അറിയിച്ചു. കെ. കെ. മൊയ്തീൻ കോയ, ടി. കെ. അബ്ദുൽ സലാം, ജലീൽ പട്ടാമ്പി എന്നിവർ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിർണ്ണയിച്ചത്.

ഗ്രീൻ വോയ്സ് പതിനാറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒരു ക്കുന്ന ‘സ്നേഹപുരം 2020’ എന്ന പരി പാടിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ഗ്രീൻ വോയ്സ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികൾ പ്രഖ്യാപിക്കും. ഗ്രീൻ വോയ്സ് നിർമിച്ചു നൽകുന്ന നാലു ഭവനങ്ങളുടെ താക്കോൽ ദാനം 2020 മേയ് അവസാന വാരം നടക്കും എന്നും സംഘാടകർ അറിയിച്ചു. ഇക്കാലയളവിൽ നിരവധി ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകിയ ഗ്രീൻ വോയ്‌സ്, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവുകൾ നൽകി വരികയും അഗതികളും അശരണരു മായ രോഗി കൾക്ക് ചികിത്സാ സഹായവും നൽകി വരുന്നു. പരിപാടികളെ കുറിച്ച് വിശദീകരി ക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗ്രീൻ വോയിസ് രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ വി. നന്ദ കുമാർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.

error: Content is protected !!