ഇന്ത്യ കേരളം

തിരുവനന്തപുരത്ത് യുവതിയെ കൊന്നു ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടി. വാലിക്കുന്ന് സ്വദേശിനി സിനി ആണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്നുള്ള വേസ്റ്റ് കുഴിയിൽ ചാക്കിൽ കെട്ടി മൂടിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. സിനിയെ കാണാത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് കുട്ടൻ സിനിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. രണ്ട് ദിവസമായി കുട്ടൻ ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും വെഞ്ഞാറമ്മൂട് പൊലീസ് അറിയിച്ചു.

അതേസമയം അച്ഛനെതിരെ മക്കളുടെ വെളിപ്പെടുത്തല്‍. അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടുന്നത് കണ്ടെന്ന് സിനിയുടെ മക്കളും പിതാവും പറഞ്ഞു.

error: Content is protected !!