അബൂദാബി ദുബായ്

രോഗ ലക്ഷണമുള്ളവർ പള്ളിയിൽ പോകരുതെന്നും വീട്ടിൽ തന്നെ തുടരണമെന്നും നിർദ്ദേശിച്ച് യു.എ ഇ

കോവിഡ്​ രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരു​മായി ഇടപഴകുന്നത്​ ഹറാമാണെന്നും​ ഫത്​വ കോവിഡ്​ ബാധിതർ മറ്റുള്ളവരു​മായി ഇടപഴകുന്നത്​ ഹറാമാണെന്നും​ ശരീഅ ഇഫ്​ത കൗൺസിലി​ന്‍റെ ഫത്​വ നിർദേശിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങുള്ളവർ പള്ളിയിൽ പോകരുത്​. അവർക്ക്​ വീട്ടിൽ നമസ്​കരിക്കാം.
വെള്ളിയാഴ്​ച ജുമൂഅക്കും ഈദ് ​ നമസ്​കാരത്തിനും ഇവർ പങ്കെടുക്കേണ്ടതില്ല.
പ്രതിരോധ ശേഷി കുറവുള്ളവരും പള്ളിയിൽ പോകരുത്​. കുട്ടികൾക്കും മുതിർന്നവർക്കും ഇത്​ ബാധകമാണ്​.
ഹജ്​, ഉംറ വിഷയങ്ങളിൽ സൗദി അറേബ്യയുടെ നിർദേശങ്ങളാണ്​ അനുസരിക്കേണ്ടത്​ അല്ലാത്ത പക്ഷം തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷയെ ബാധിക്കും.
എല്ലാവരും ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിക്കണം. പ്രതിരോധ നടപടികൾ കൈക്കൊളളണമെന്നും ഫത്​വയിൽ നിർദേശിച്ചു.

error: Content is protected !!