fbpx
ദുബായ്

ദുബായിൽ ബ​ലാ​ത്സം​ഗ ഭീഷണി ​മു​ഴ​ക്കി​യ യു​വാ​വി​നെ ജോ​ലി​യി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ട്ടു

ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന്​ ഒാ​ൺ​ലൈ​നി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ യു​വാ​വി​നെ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. ദു​ബൈ ദേ​ര ഗോ​ൾ​ഡ്​ സൂ​ഖി​ലെ ​ബാ​ർ​ബി​ക്യൂ റ​സ്​​റ്റാ​റ​ൻ​റി​ൽ ഹെ​ഡ്​ ഷെ​ഫ്​ ആ​യി ​ജോ​ലി​ചെ​യ്​​തി​രു​ന്ന ത്രി​ലോ​ക്​ സി​ങ്ങി​നെ​തി​രെ​യാ​ണ്​ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​​െൻറ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ഇ​ന്ത്യ​ൻ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​വ​ഹി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ്വാ​തി ഖ​ന്ന ഫേ​സ്​​ബു​ക്കി​ലി​ട്ട പോ​സ്​​റ്റി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്നു​ൾ​പ്പെ​ടെ അ​തീ​വ മോ​ശ​മാ​യ ഭാ​ഷ​യി​ൽ ത്രി​ലോ​ക്​ ക​മ​ൻ​റ്​ ചെ​യ്​​ത​ത്. ദു​ബൈ​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ ദു​രു​പ​യോ​ഗം വ​ൻ ശി​ക്ഷ​ക്കി​ട​യാ​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന്​ ആ​രോ ഉ​പ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​യാ​ൾ ക​മ​ൻ​റ്​ ഡി​ലീ​റ്റ്​ ചെ​യ്​​തെ​ങ്കി​ലും അ​തി​ന​കം വ്യാ​പ​ക​മാ​യി പ്ര​ചാ​രം നേ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ ചി​ത്രം സ​ഹി​തം സ്വാ​തി ഖ​ന്ന​യും ട്വീ​റ്റ്​ ചെ​യ്​​തു.

 

Swati Khanna

error: Content is protected !!