ഇന്ത്യ ദുബായ്

വ്യാജ വാർത്തകൾ വിശ്വസിക്കരുത് , പ്രചരിപ്പിക്കരുത്; ഇന്ത്യയിൽ നിന്ന് യു.എ.ഇ. യിലേക്ക് പോകുന്നതിന് ട്രാവൽ ബാൻ ഏർപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ പ്രമുഖ വാർത്ത ചാനൽ ആയ ടൈംസ് നൗ ൽ വന്ന തെറ്റായ വാർത്തയാണിത്, ഇന്ത്യയിൽ നിന്ന് യു.എ.ഇ. യിലേക്ക് പോകുന്നതിന് ട്രാവൽ ബാൻ ഏർപ്പെടുത്തിഎന്നുള്ളത്.
ഇന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞ വാർത്ത പ്രസ്താവന അടിസ്ഥാനത്തിലാണ് ടൈംസ് നൗ ന്റെ പേരിൽ ഇങ്ങനൊരു വ്യാജവാർത്ത പ്രചരിച്ചത്.
ചൈന, ഇറ്റലി, ഇറാൻ, സൗത്ത് കൊറിയ, ജപ്പാൻ ഈ 5 രാജ്യങ്ങളിലേക്കു ഇന്ത്യയിൽ നിന്നും പോകാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒരു പക്ഷെ അങ്ങോട്ട് ട്രാവൽ ബാൻ ഏർപ്പെടുത്തേണ്ടി വരും എന്ന് പറയുന്നതിന്റെ കൂടെ ആണ് യു എ ഇ എന്ന പേര് കൂടി ചേർത്ത് ടൈംസ് നൗ ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരു സ്ക്രീൻ ഷോട്ട് പ്രചരിക്കുകയും വൈറലാകുകയും ചെയ്തത്.

യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ യാതൊരു വിധ വിലക്കുകളും ഇല്ലെന്ന് ഇരു ഗവണ്മെന്റുകളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു .

 

error: Content is protected !!