ദുബായ്

ദുബായിൽ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ദുബായ്: ദുബായിലെ ഇന്ത്യൻ സ്കൂളിലെ 16 വയസ്സുള്ള വിദ്യാർത്ഥിക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ വിദ്യാർത്ഥിയുടെ രക്ഷിതാക്കളിൽ നിന്നാണ് രോഗബാധയെന്നാണ് വിവരം. ദുബായിൽ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

വിദ്യാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവിൽ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു . ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്.

കർശനമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി (കെ.എച്ച്.ഡി.എ) ഏകോപിപ്പിച്ച് ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ക്ലാസുകൾ വ്യാഴാഴ്ച്ച മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.

error: Content is protected !!