fbpx
അബൂദാബി ദുബായ്

215 പേർക്ക് ചികിത്സയൊരുക്കിക്കൊണ്ട് ചൈനക്ക് കൈത്താങ്ങായി യുഎഇ

കൊറോണ വൈറസ് നാശം വിതച്ച ചൈനയിലെ ‌ഹുബിയിൽനിന്ന് 215 രോഗികളെ പ്രത്യേക വിമാനത്തിൽ അബുദാബി ഹ്യുമാനിറ്റേറിയൻ ക്ലിനിക്കിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നു. ലോകം കൊറോണയെ പേടിച്ച് നട്ടം തിരിയുമ്പോഴാണ് യുഎഇയുടെ ധീരമായ നടപടി. കൊറോണ ബാധിതരെ ചികിത്സിക്കാൻ അത്യാധുനിക മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് രോഗികളെ യുഎഇയിലെത്തിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 215 പേരാണ് ചൈനയിൽ നിന്ന് യുഎഇയിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്
ആഗോള വിപത്തിൽപെട്ട് ഉലയുന്ന ചൈനയ്ക്ക് യുഎഇയുടെ കൈത്താങ്ങാണിത്. രാജ്യാന്തര മാനദണ്ഡം അനുസരിച്ച് നൂതന സൗകര്യങ്ങളോടെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് രോഗികളെ പാർപ്പിച്ചിരിക്കുന്നത്. രോഗികൾക്ക് ഇതിനകത്ത് വിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവർക്കാവശ്യമായ മെച്ചപ്പെട്ട ചികിത്സ, മരുന്ന്, ഭക്ഷണം എന്നിവയെല്ലാം യുഎഇ നൽകും.
സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് ഹ്യുമാനിറ്റേറിയൻ സിറ്റി ആരോഗ്യവിഭാഗത്തിലെ മെഡിക്കൽ റസ്പോൺസ് ടീം ലീഡർ മത്തർ അൽ നുഐമി പറഞ്ഞു. രോഗികളെ ഇവിടെ എത്തിച്ചവരും ഇതുമായി ബന്ധപ്പെട്ടവരെയും 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കും. മികച്ച ചികിത്സ ലഭ്യമാക്കിയ ശേഷം സ്രവപരിശോധന നടത്തി രോഗമില്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ തിരിച്ചയയ്ക്കൂ.

error: Content is protected !!