fbpx
അന്തർദേശീയം ഇന്ത്യ

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. പ്രതികളായ മുകേഷ് കുമാര്‍(32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ്മ (26), പവന്‍ ഗുപ്ത (25) എന്നിവരുടെ വധശിക്ഷ പുലര്‍ച്ചെ 5.30ന് നടപ്പാക്കും. പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ മരണവാറന്റ് ഇറക്കിയത്.

പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി ബുധനാഴ്ച്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയത്. പതികളായ മുകേഷ്, വിനയ്, അക്ഷയ് എന്നിവരുടെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ ദല്‍ഹി വിചാരണ കോടതി മരണവാറന്റ് സ്റ്റേ ചെയ്യുകയായിരുന്നു.

error: Content is protected !!