അന്തർദേശീയം സോഷ്യൽ മീഡിയ വൈറൽ

ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോ അറസ്റ്റില്‍

ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ പരാഗ്വെയില്‍ അറസ്റ്റില്‍. വ്യാജ രേഖകള്‍ കാണിച്ച് രാജ്യത്തെത്തിയെന്ന് കാണിച്ചാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ബ്രസീല്‍ സൂപ്പര്‍താരത്തെ കസ്റ്റഡിയിലെടുക്കാന്‍ പരാഗ്വെ അധികൃതര്‍ തയ്യാറായിട്ടില്ല. പാസ്‌പോര്‍ട്ട് വ്യാജമാണെന്നാണ് റൊണാള്‍ഡോക്കും സഹോദരനുമെതിരെ ഉയരുന്ന ആരോപണം. ഇരുവരുടേയും പാസ്‌പോര്‍ട്ടും മറ്റും തിരിച്ചറിയല്‍ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അവസാനിച്ചതിന് ശേഷമായിരിക്കും എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാകൂ.

Image

error: Content is protected !!