ബിസിനസ്സ്

ആഗോള കമ്മ്യൂണിക്കേഷൻ മേഖലയിൽ മികവ് തെളിയിച്ചവരുടെ ഫോർബ്‌സ് ലിസ്റ്റിൽ മലയാളി നാലാം സ്ഥാനം നേടി ഇന്ത്യയുടെ അഭിമാനമായി

MENA എന്ന മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ പ്രമുഖരായ കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധരുടെ ഫോർബ്‌സ് ലിസ്റ്റ് പുറത്തിറങ്ങിയപ്പോൾ അതിൽ അന്താരാഷ്ട്ര പ്രമുഖർക്കൊപ്പം തിരുവനന്തപുരം സ്വദേശിയായ , ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് CCO വി.നന്ദകുമാർ ആദ്യത്തെ 50 പേരിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചു. ഇങ്ങനെയൊരു സ്ഥാനത്ത് എത്തുന്ന ഇന്ത്യക്കാർ വേറെ അധികം ഇല്ലെന്ന് മാത്രമല്ല , ഈ പുതിയ ഫോർബ്‌സ് ലിസ്റ്റിലെ പ്രഥമ ഇന്ത്യക്കാരനും നന്ദകുമാർ തന്നെ.

കഴിഞ്ഞ 20 വർഷമായി ലുലുവിന്റെ പരസ്യം – പബ്ലിക് റിലേഷൻസ് – ഇവെന്റ്സ് -സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് – മാർക്കറ്റിംഗ് സ്‌ട്രാറ്റജി വിഭാഗം തുടങ്ങിയ മേഖലകളിൽ ദൈനംദിനം ഇടപെട്ടുകൊണ്ട് 300 പേർ അടങ്ങുന്ന വിപുലമായ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിനെ നയിക്കുന്ന നന്ദകുമാർ, ഈ 2020 തനിക്ക് നൽകിയ ഒരു സൗഭാഗ്യതുടക്കമായി ഈ അംഗീകാരത്തെ കാണുന്നു. ഒരു ഡസനിലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം എ യൂസഫലി നൽകുന്ന മാധ്യമ -ആശയ വിനിമയ സ്വാതന്ത്ര്യവും ഉപദേശങ്ങളുമാണ് കൂടുതൽ പ്രവർത്തിക്കാനുള്ള ഇന്ധനം നൽകുന്നതെന്ന് മുൻ ടൈംസ് ഓഫ് ഇന്ത്യ ജീവനക്കാരനായ നന്ദ കുമാർ വ്യക്തമാക്കി . മാസ്റ്റർ കാർഡ് , പെപ്‌സി , ഉറെഡ് ടെലികോം എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ആദ്യത്തെ 3 സ്‌ഥാനങ്ങളിൽ ഈ ഫോർബ്‌സ് ലിസ്റ്റിൽ വന്നിരിക്കുന്നത്. അറബ് മേഖലയിലെ പ്രമുഖരാണ് ഈ രംഗത്ത് സാധാരണ ആദ്യത്തെ 50 സ്ഥാനങ്ങളിൽ എത്താറുള്ളത്.
ടൈംസ് ഓഫ് ഇന്ത്യക്ക് പുറമെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെയും പരിചയ സന്പത്തുമായിട്ടാണ് നന്ദകുമാർ 2000 ൽ ലുലുവിൽ പരസ്യ വിഭാഗത്തിൽ ചേർന്നത്. കഴിഞ്ഞ 5 വർഷമായി ലുലുവിന്റെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ ആണ് നന്ദകുമാർ.
വിപുലമായ സുഹൃത്ത് വലയത്തിന്റെ ഉടമയായ വി. നന്ദകുമാർ സൗഹൃദ വേദികളിൽ സ്വകാര്യമായി ഒരു മികച്ച ഗാർഹിക ഹോബി പാചക വിദഗ്ദ്ധനും സംഗീത ആസ്വാദകനും മികച്ച വായനക്കാരനും കോർ ഗ്രൂപ്പുകളിലെ മോട്ടിവേഷൻ സ്‌പീക്കറുമാണ്.

error: Content is protected !!