അന്തർദേശീയം

ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ ഒരാഴ്ചത്തേക്ക് വിലക്ക്

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് താൽകാലികമായി നിർത്തിവെച്ചു. ഇന്ത്യ കൂടാതെ ഈജിപ്ത്, ഫിലിപ്പൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സർവിസ് ആണ് നിർത്തിവെച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് സർവീസ് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പിന്‍റെ ശിപാർശ പ്രകാരം കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.

 

വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് സർവീസ് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പിന്‍റെ ശിപാർശ പ്രകാരം കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്

error: Content is protected !!