fbpx
അജ്‌മാൻ അബൂദാബി ഇന്ത്യ കേരളം

ക്യാൻസർ ബാധിതനായ 7 വയസ്സുകാരന് തന്നെ കാണണം എന്നുള്ള ആഗ്രഹം നിറവേറ്റി ദുബായ് ക്രൗൺ പ്രിൻസ് ; ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായ്: ക്യാന്സറിന്റെ മൂന്നാം സ്റ്റേജിൽ ഉള്ള 7 വയസുള്ള ഇന്ത്യൻ ആൺകുട്ടിയുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നുള്ള അബ്ദുല്ല ഹുസൈൻ എന്ന 7 വയസ്സുകാരനെ ആണ് ഷെയ്ഖ് ഹംദാൻ വെള്ളിയാഴ്ച സന്ദർശിച്ചത്തന്റെ ആരാധനാപാത്രമായ ഷെയ്ഖ് ഹംദാനെ കാണണമെന്നാണ് അബ്ദുല്ല സോഷ്യൽ മീഡിയയിലൂടെ ആഗ്രഹം പ്രകടിപ്പിച്ചത്.”ഷെയ്ഖ് ഹംദാൻ വളരെ ശാന്തനും സാഹസികനും ദയയുള്ളവനുമാണ്. എനിക്ക് അവരുടെ വളർത്തുമൃഗങ്ങളെ കാണണം, ഹംദാനേ കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടാണ് അബ്ദുല്ല ഹുസൈൻ വീഡിയോയിൽ പറഞ്ഞത് “ഞാൻ നിങ്ങളുടെ കടുത്ത ആരാധകനാണ്, എനിക്ക് നിങ്ങളെ കാണണം, ഞാൻ ഫാസയെ സ്നേഹിക്കുന്നു. ” എന്നും അതിൽ പറയുന്നു.

 

Sheikh hamdan with abdullah

error: Content is protected !!