ഇന്ത്യ

ബി.പി.സി.എല്‍ വില്പനയ്ക്ക് തയ്യാർ ;ഓഹരി വാങ്ങാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സ്വകാര്യവത്ക്കരണത്തിന്റെ ആദ്യ ചുവടുവെപ്പിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. പൊതു മേഖല സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യ പത്രം ക്ഷണിച്ചു.

52.98 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള താത്പര്യ പത്രമാണ് ക്ഷണിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിദേശ കമ്പനികള്‍ക്കും ബി.പി.സി.എല്‍ ഓഹരി വാങ്ങാന്‍ അപേക്ഷ നല്‍കാം.

error: Content is protected !!