അബൂദാബി അൽഐൻ

അബുദാബി അൽ ഐൻ റോഡിൽ നിയമലംഘകരെ പിടിക്കാൻ സ്മാർട്ട് ഗേറ്റ് വരുന്നു

വേഗ പരിധിയുടെ ലംഘനം, കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗം, അനധികൃത ഹെവി വാഹനങ്ങളുടെ ഉപയോഗം, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം നൽകാതിരിക്കൽ, അനുമതിയില്ലാത്ത വശങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത്,ഗതാഗതക്കുരുക്ക് സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം കണ്ടെത്തി പിഴ ചുമത്തുന്ന നൂതന സംവിധാനമാണ് സ്മാർട്ട് ഗേറ്റ്.കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ ഇതിലൂടെ നൽകും. വാഹനാപകടങ്ങൾ കുറച്ച് ജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുകയാണ് സ്മാർട്ട് ഗേറ്റുകളുടെ ലക്ഷ്യം. കാലാവധി കഴിഞ്ഞ ഡ്രൈവിങ്‌ ലൈസൻസുകൾ പുതുക്കി ഉപയോഗിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. 500 ദിർഹം പിഴയും വാഹനം ഏഴ് ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ഇതിന്റെ ശിക്ഷ.

error: Content is protected !!