Uncategorized

പൊങ്കാല മാറ്റി വെക്കില്ല; രോഗലക്ഷണങ്ങളുള്ളവര്‍ പങ്കെടുക്കരുത് ; ആരോഗ്യ മന്ത്രി കെ. കെ ശൈലജ

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനിയോ ചുമയോ ഏതെങ്കിലും തരത്തിലുള്ള കൊറോണ ലക്ഷണങ്ങളോ കാണിക്കുന്നവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ ബാധ പടരില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊങ്കാല പോലൊരു വലിയ ഉത്സവം നടത്തുന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു. കേരളത്തില്‍ ആ സമയത്ത് കൊറോണ പോസിറ്റിവ് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്തതിനാല്‍ പൊങ്കാല നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!