fbpx
ദുബായ്

സോഷ്യൽ മീഡിയ താരം ഫെക്സ് വി പെർഫ്യൂംസുമായി ഒന്നിക്കുന്നു

25 മില്യൺ ഡോളറിൻറെ  വിപുലീകരണ പദ്ധതിയുടെ ഭാഗമായി യു‌.എ.ഇയിലെ  പ്രമുഖ  റീട്ടെയിൽ പെർഫ്യൂമറി ശൃംഖലയായ  വി പെർഫ്യൂംസിൻറെ  ബ്രാൻഡ് അംബാസഡറായി  , യുഎഇയുടെ സ്വന്തം  വ്ലോഗറും പ്രശസ്ത ഇൻഫ്ലുവെൻസറുമായ  ഫെക്സ്  യുഎഇ( അസീസ് അൽ മർസൂഖി ) യുമായി  കരാറിൽ  ഒപ്പിട്ടു . ഇന്ന് ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ   മാധ്യമപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ചടങ്ങിലാണ് ഈ പ്രഖ്യാപനം നടന്നത് .തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തത്തിൽ അതിയായ  സന്തോഷം ഉണ്ടെന്നും , വിപെർഫ്യൂംസ് എന്ന ബ്രാൻഡ് എല്ലാ  ജി.സി.സി.രാജ്യങ്ങളിലേയും  പെർഫ്യൂം പ്രേമികളായ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തികൊടുക്കാൻ പരമാവധി ശ്രമിക്കുമെന്നും ഫെക്സ് മാധ്യമങ്ങളോട് പറഞ്ഞു .

നിലവിൽ 22 റീട്ടെയിൽഔട്ട്ലെറ്റുകളാണ്  യു.എ.ഇയിൽ വിപെർഫ്യൂംസിനുള്ളത്.  കൂടാതെ  ഒമാനിൽ ഒരെണ്ണം അടക്കം 7 ഔട്ലെറ്റുകൾ  പരിഗണനയിലുമുണ്ട്.എല്ലാ ഇന്റർനാഷണൽ പെർഫ്യൂംസ് ബ്രാൻഡുകളും വിപെർഫ്യൂംസിൻറെ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ് .കൂടാതെ  രണ്ട് ഡസനിലേറെ സ്വന്തം  ബ്രാൻഡുകളും വിപെർഫ്യൂംസിൻറെ കീഴിലുണ്ട് , ഇതിനു പുറമെ ഫെക്സ് ഫ്രാഗ്രൻസ് കളക്ഷൻസ് എന്ന പേരിൽ പുതിയൊരു സീരീസ് വിപണിയിലിറക്കുമെന്നും  വിപെർഫ്യൂംസിൻറെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ഫൈസൽ സി.പി പറഞ്ഞു .
ഷോറൂമുകൾ കൂടാതെ  വിപെർഫ്യൂംസിൻറെ  , ലോകമെങ്ങും ഓർഡർ പ്രകാരം പെർഫ്യൂം എത്തിക്കാൻ പറ്റുന്ന ഇ കോമേഴ്‌സ് (www.vperfumes.com or  www.vperfumes.ae ) വെബ്‌സൈറ്റിനും  മികച്ച പ്രതികരണമാണ് യു.എ.ഇ മാർക്കെറ്റിൽ ലഭിക്കുന്നതെന്നും , ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ, കുറഞ്ഞ നിരക്കിൽ തങ്ങൾക്കു പെർഫ്യൂം പ്രോഡക്റ്റുകൾ ഡെലിവർ ചെയ്യാൻ സാധിക്കുന്നതിനാൽ അധികം വൈകാതെ തന്നെ ഈ മേഖലയിലെ നമ്പർ വൺ ആയി  മാറുമെന്നുമുള്ള ആത്മവിശ്വാസം ഉണ്ടെന്നും ഫൈസൽ സി.പി കൂട്ടി ചേർത്തു .

പ്രൊമോഷൻസും ഓഫറുകളും ഉൾപ്പെടുത്തിയിട്ടുള്ള മാർക്കറ്റിങ് ക്യാമ്പയിനുകളാണ് തങ്ങൾ സ്വീകരിക്കാറെന്നും , കൂടാതെ പോയിൻറ്സ് റീഡീം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ലോയൽറ്റി കാർഡും ഉപഭോക്താക്കൾക്ക് ഏറെ സഹായകമാണെന്നും ഹെഡ് ഓഫ് മാർക്കറ്റിങ് ജഹാന്ഗീർ എളയത്തും ഹെഡ് ഓഫ് ഓപ്പറേഷൻസ് കുഞ്ഞു കെ.ടിയും പറഞ്ഞു .മാനേജിങ് ഡയറക്ടർ മാരായ ബഷീർ ചങ്ങം പള്ളി , ഫൈസൽ അബ്ദുള്ള എന്നിവരും പങ്കെടുത്തു.

error: Content is protected !!