fbpx
കേരളം ദുബായ്

ഫ്രയ്‌ഡ്‌ ചിക്കൻ രംഗത്ത് ദുബായിൽ ഒരു പുതുതരംഗവുമായി ചിക്ക് സോൺ ഔട്ട്‌ ലെറ്റ്‌ പ്രവർത്തനം ആരംഭിക്കുന്നു. പുതു തലമുറയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു, കേട്ടുകേൾവിയില്ലാത്ത വിലക്കുറവുമായി.. രുചിയുടെ പുതിയ പര്യായമായി ചിക്ക് സോൺ നിങ്ങളെ ബർ ദുബായിലേക്കു സ്വാഗതം ചെയ്യുന്നു

ദുബായിൽ, റോസ്‌റ്റഡ്‌ ചിക്കൻ മേഖലയിലേക്ക് ഒരു പുതുപുത്തൻ കാൽ വെപ്പുകളുമായി ഇതാ.. ചിക്ക് സോൺ.

ബർദുബായിൽ അൽ ഫഹദി മെട്രോ സ്റ്റേഷനും ആസ്റ്ററിനും സമീപമായാണു ചിക്‌സോൺ ഔട്ട്‌ ലെറ്റ്‌ സ്ഥാപിതമായിരിക്കുന്നത്.
ഉത്‌ഘാടനം മാർച്ച്‌ 9 തിങ്കളാഴ്ച വൈകുന്നേരം 4. 30 ന്.
കൊച്ചിയിലും ബാംഗ്ളൂരിലും ഒമാനിലും റോസ്‌റ്റഡ്‌ ചിക്കൻ രംഗത്ത് തരംഗമായി മാറിയ ബ്രാൻഡ് ആണ് ചിക് സോൺ.
പുതുതലമുറയുടെ ഭക്ഷണ താല്പര്യങ്ങൾ കണ്ടറിഞ്ഞു അവർക്ക് ആവശ്യമായതെല്ലാം ഒരുക്കിക്കൊണ്ട് നേടിയ വിജയം ദുബായിലും ആവർത്തിക്കാനുള്ള പുറപ്പാടിലാണ് ഭക്ഷ്യരംഗത്തെ അനുഭവസ്ഥരായ അതിന്റെ സാരഥികൾ.

ചിക്ക് സോണിന്റെ മെനു, വൈവിദ്ധ്യം കൊണ്ടും പ്രൈസ് ലിസ്റ്റുകൊണ്ടും ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു വലിയ ബക്കറ്റുനിറയെ ചിക്കെൻ പീസുകളും ആവശ്യാനുസരണം അനുബന്ധ സാധനങ്ങളുമായി ഒരുക്കിയിട്ടുള്ള കോംബോ 69 ദിർഹം മുതൽ 26 ദിർഹം വരെ നൽകിക്കൊണ്ട് നമുക്ക് സ്വന്തമാക്കാം.

മറ്റൊരു അത്ഭുതം എന്തെന്നാൽ റോസ്‌റ്റഡ്‌ ചിക്കെൻ പീസുകളും ഫിംഗർ ചിപ്സും ബണ്ണും കോളയും എല്ലാം ചേർന്ന ബോക്സ്‌ മീൽസിന് വെറും 12 ദിർഹം മാത്രം. കൂടുതൽ വേണ്ടവർക്കായുള്ള മീൽസും ഏർപ്പെടുത്തിയിട്ടുണ്ട് . അതിന്റെ വിലയോ 14 ദിർഹമായും 16 ദിർഹമായും പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടാതെ ബർഗർ, ഫ്രയ്‌ഡ് റൈസ്, പാസ്റ്റ, നൂഡിൽസ്, വിവിധതരം ജ്യൂസ് എന്നിവയെല്ലാം ഏറ്റവും വിലക്കുറവിൽ ഏറ്റവും സ്വാദിഷ്‌ഠതയോടെ ഇവിടെ ലഭ്യം.

ദുബായുടെ ഭക്ഷണരംഗത് താരോദയമായി മാറിയ കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിന്റെ നവസംരംഭം കൂടിയാണ് ബർദുബായിൽ ആരംഭിച്ച ചിക്ക് സോൺ.

ഉത്ഘാടനവേളയിലേക്ക് എല്ലവരാരെയും സഹർഷം സ്വാഗതം ചെയ്യുന്നതിനൊപ്പം ആദ്യത്തെ രണ്ടു ദിവസങ്ങളിൽ (9, 10 തീയതികളിൽ ) വിലയിൽ 40 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നു എന്നും മാനേജ്മെന്റ് സസന്തോഷം അറിയിക്കുന്നു.

error: Content is protected !!