fbpx
ഇന്ത്യ കേരളം

കൊറോണ വൈറസ് ; ബാംഗ്ലൂരിലെ എൽ‌കെജി, യുകെജി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കൊറോണ വൈറസ് (COVID-19) പടരുന്ന സാഹചര്യത്തിൽ പുതിയൊരറിയിപ്പ് വരുന്നത് വരെ തിങ്കളാഴ്ച മുതൽ ബെംഗളൂരു സൗത്ത്, നോർത്ത്, റൂറൽ (വിദ്യാഭ്യാസ ജില്ലകൾ) എന്നിവിടങ്ങളിലെ എല്ലാ പ്രീ-പ്രൈമറി, എൽ‌കെജി, യുകെജി ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇത് സ്വകാര്യ, എയ്ഡഡ്, എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാണ്. കർണാടക ആരോഗ്യ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെയുടെ ഉപദേശപ്രകാരമാണ് തീരുമാനം.

error: Content is protected !!