fbpx
Uncategorized

ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ പ്രഗ്യാ സിംഗിനെതിരെ നടപടിയില്ല

ന്യൂഡൽഹി : ഗോഡ്‌സെയെ അനുകൂലിച്ച പ്രസ്താവന നടത്തിയതിന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ നടപടിയില്ല. പ്രഗ്യയ്‌ക്കെതിരെ നടപടി വേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.

പ്രഗ്യയ്‌ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ തീവ്ര ഹിന്ദുത്വഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ നവംബറില്‍ ലോക്‌സഭയില്‍ എസ്.പി.ജി ബില്‍ ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെയെ പ്രഗ്യ പ്രശംസിച്ചത്.ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.

error: Content is protected !!