fbpx
അന്തർദേശീയം

കൊറോണ വൈറസ്: യുഎഇ ഉൾപ്പെടെ 9 രാജ്യങ്ങളിലേക്കുള്ള യാത്ര താൽക്കാലികമായി വിലക്കി സൗദി അറേബ്യ.

കോവിഡ് ഭീതിയിൽ ഒമ്പത് രാജ്യങ്ങളുമായുള്ള ഗതാഗതം അവസാനിപ്പിച്ച് സൗദി അറേബ്യ. യുഎഇ, ബഹ്റൈന്‍, കുവൈത്ത് ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളുമായാണ് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ഗതാഗത ബന്ധമാണ് താൽക്കാലികമായി വിച്ഛേദിച്ചത്. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും രാജ്യങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ അനുവദിക്കില്ല.

ഇതിൽ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളുമായി കരമാർഗമുള്ള ഗതാഗത ബന്ധം നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിനിടെ സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19. സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം പതിനഞ്ചായി. രാജ്യത്ത് മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കോവിഡ് 19  സ്ഥിരീകരിച്ചത്.

error: Content is protected !!