fbpx
അബൂദാബി ആരോഗ്യം ദുബായ്

യു എ ഇ യിൽ പുതിയ 14 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു

യു എ ഇ യിൽ 14 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് -19 അണുബാധകളുടെ എണ്ണം 59 ആയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പറഞ്ഞു.

ഇവരിൽ നാലുപേർ യുഎഇയിൽ നിന്നുള്ളവരും മൂന്ന് പേർ ഇറ്റലിയിൽ നിന്നും രണ്ട് പേർ ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നും റഷ്യ, ഇന്ത്യ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്ത് COVID-19 രോഗം ബാധിച്ച രണ്ട് രോഗികൾ മാത്രമാണ് ഇപ്പോൾ ഐ സി യുവിൽ ഉള്ളതെന്ന് രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചിരുന്നു.

error: Content is protected !!