fbpx
അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ വൈറസ് വിലക്ക് ; കൊച്ചിയിൽ നിന്ന് പുറപ്പെട്ട സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി, മലയാളികളടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്തുമെന്നാണ് വിവരം.

വിമാനത്തിലുണ്ടായിരുന്ന നിരവധി മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ മറ്റൊരു വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചയക്കും.

കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.

error: Content is protected !!