Uncategorized

കോവിഡ്19 ; കേരളത്തിലെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; മരക്കാര്‍ അറബിക്കടലിൻറെ സിംഹം അടക്കമുള്ള സിനിമകള്‍ റിലീസ് മാറ്റിവെച്ചേക്കും

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മരക്കാര്‍ അറബിക്കടലിൻറെ സിംഹം അടക്കമുള്ള മൂന്ന് ചിത്രങ്ങളുടെ റിലീസ് താല്‍ക്കാലികമായി മാറ്റിവെച്ചേക്കും.നേരത്തെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ്& കിലോമീറ്റേഴ്സിന്റെ റീലീസ് നീട്ടിവെച്ചിരുന്നു. മാര്‍ച്ച് 12ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

error: Content is protected !!