ഇന്ത്യ കേരളം

കൊവിഡ് 19; കേരളത്തിൽ ബിവ്‌റേജ്‌സുകള്‍ അടച്ചിടില്ല, പ്രചരിച്ചത് വ്യാജ വാർത്ത

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ബിവറേജ്‌സ് ഔട്ടലെറ്റുകള്‍ അടക്കില്ലെന്ന് അധികൃതര്‍. ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് അധികൃതര്‍ പറഞ്ഞു.

കൊറോണ ഉണ്ടെന്ന് സംശയിക്കുന്നയാൾ മദ്യം വാങ്ങിയ പത്തനംതിട്ട റാന്നിയിലെ ഒരു ഷോപ്പ് മാത്രമാണ് അടച്ചത്. മറ്റുള്ളവ അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ബിവ്‌റേജ്‌സിലെയും എക്‌സൈസിലേയും ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കും. വ്യാജവാര്‍ത്ത പ്രചരിപപിച്ചാല് നിയമനടപടി കൈക്കൊള്ളുമെന്നും ബിവ്‌റേജ് അധികൃതര്‍ പറഞ്ഞു.

error: Content is protected !!