fbpx
അന്തർദേശീയം ഇന്ത്യ കേരളം

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ?

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് റിപ്പോർട്ട്. തൻ്റെ ആരാധകക്കൂട്ടമായ രജനി മക്കൾ മണ്ട്രവുമായി നടന്ന ആറു ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് രജനികാന്ത് രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മക്കൾ മണ്ട്രം നേതാക്കളെ കണ്ട് നാളെ പാർട്ടി പ്രഖ്യാപിക്കും എന്നാണ് വിവരം.

ചെന്നൈയിൽ രജനികാന്തിൻ്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ വ്യാഴാഴ്ച ഒത്തുകൂടണമെന്ന് ചൊവ്വാഴ്ച രജനികാന്തിൻ്റെ ഓഫീസിൽ നിന്ന് തങ്ങളെ അറിയിച്ചിരുന്നു എന്ന് മക്കൾ മണ്ട്രം പ്രവർത്തകർ ടൈം ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചടങ്ങിൽ വച്ച് പാർട്ടി പ്രഖ്യാപനം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

error: Content is protected !!