അന്തർദേശീയം ഇന്ത്യ കേരളം

ഇറ്റലിയില്‍ കുടുങ്ങിയ 21 പേരടങ്ങിയ ആദ്യ സംഘം കൊച്ചിയിലെത്തി

ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കൊറോണ താണ്ഡവമാടുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ്‌ വഴിയായിരുന്നു യാത്ര. ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.

error: Content is protected !!