fbpx
അബൂദാബി

ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കൈവശമുള്ളവർക്കൊഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെക്കുന്നു .

മാർച്ച് 17 ചൊവ്വാഴ്ച്ച  മുതലാണ് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കൈവശമുള്ളവരൊഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവക്കുന്നത് .

പ്രാബല്യത്തിലുള്ള തീയതിക്ക് മുമ്പായി വിസ ലഭിച്ച വ്യക്തികൾക്ക് ഈ തീരുമാനം ബാധകമല്ല.

കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യം ആരംഭിച്ച മുൻകരുതൽ നടപടിയാണ് ഇതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പുറമെയാണ് ഈ തീരുമാനം

മാരകമായ വൈറസിനെ പ്രതിരോധിക്കാനുള്ള യുഎഇയുടെ ഉത്തരവാദിത്ത മനോഭാവത്തിൽ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നും അത് ലോക രാജ്യങ്ങളുമായി ഐക്യദാർഢ്യത്തിലാണെന്നും അധികൃതർ സ്ഥിരീകരിച്ചു.

error: Content is protected !!