fbpx
Info

യുഎഇ എൻട്രി വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നു

അബുദാബി: മാർച്ച് 17 മുതൽ എല്ലാ എൻട്രി വിസകളുടെയും ഇഷ്യു യുഎഇ താൽക്കാലികമായി നിർത്തി വെക്കുന്നു. നയതന്ത്ര പാസ്പോർട്ട് കൈവശം ഉള്ളവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 17 ന് മുമ്പ് വിസ ലഭിക്കുന്ന വ്യക്തികൾക്ക് തീരുമാനം ബാധകമല്ല.

കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യം ആരംഭിച്ച മുൻകരുതൽ നടപടിയുടെ ഭാഗമായാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രസ്താവനയിൽ പറഞ്ഞു.

error: Content is protected !!