fbpx
അന്തർദേശീയം അബൂദാബി

 കമ്പനികള്‍ക്ക് ആറു മാസത്തെ താല്‍ക്കാലികാശ്വാസമായി ബാങ്ക് വായ്പ; യുഎഇ സെന്‍ട്രല്‍ ബാങ്ക് പതിനായിരം കോടി ദിര്‍ഹത്തിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു.

ദുബായ് : കൊറോണ വൈറസ് ആഘാതം പരിഹരിക്കുന്നതിന് , യുഎഇ സെന്‍ട്രല്‍ ബാങ്ക് പതിനായിരം കോടി ദിര്‍ഹത്തിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ഇത്രയും വലിയ തുക പ്രഖ്യാപിക്കുന്നത്.

 

ഇതില്‍ അയ്യായ്യിരം കോടി ദിര്‍ഹം യുഎഇയിലെ ബാങ്കുകള്‍ക്ക് വായ്പയായി നല്‍കും. സീറോ കോസ്റ്റിലാണ് ഈ സംഖ്യ സെന്‍ട്രല്‍ ബാങ്ക് അനുവദിച്ചത്. സെന്‍ട്രല്‍ ബാങ്കിന്റെ സ്വന്തം ഫണ്ടില്‍ നിന്നാണ് ഇത്രയും വലിയ സംഖ്യ പുറത്തെടുക്കുന്നത്. ഇപ്രകാരം, സെന്‍ട്രല്‍ ബാങ്ക് ഫണ്ട് ഉപയോഗിക്കുന്ന ബാങ്കുകള്‍ക്ക് , ഈ സംഖ്യ സ്വകാര്യ മേഖലയിലെ ബിസിനസുകള്‍ക്കും, വ്യക്തിഗത സഹായങ്ങള്‍ക്കുമായി ആറു മാസത്തെ ”താല്‍ക്കാലിക ആശ്വാസമായി” നല്‍കാന്‍ കഴിയും. ഇതോടെ, കൊറോണ മൂലമുള്ള വെല്ലുവിളി നേരിടുന്ന യുഎഇ വിപണിയില്‍ പുത്തന്‍ ഉണര്‍വ് തിരിച്ചു പിടിക്കാന്‍ യുഎഇ ഭരണക്കൂടം നേരിട്ട് രംഗത്തിറങ്ങുകയാണെന്നും വിലയിരുത്തപ്പെടുന്നു.

error: Content is protected !!